സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാനായി ഒരു നിശ്ചിത ലോബി നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷമായി മാത്രമല്ല, എല്ലാ കാലത്തും ഇത്തരമൊരു സംഘം സജീവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണ്.
ഈ പദ്ധതി സ്വകാര്യ മേഖലയിൽ മാത്രം നടപ്പാക്കുമെന്ന പ്രചാരണം തെറ്റാണെന്നും, ആരോഗ്യ മേഖല സ്വകാര്യവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. സ്വകാര്യ മേഖലയിലെ സിഎസ്ആർ (CSR) ഫണ്ട് വിനിയോഗിച്ച് സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഷിഗെല്ല ബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു.
നിലവിൽ 126 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ച മൂന്ന് കുട്ടികളിൽ രണ്ട് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ബത്തേരിയിൽ റിപ്പോർട്ട് ചെയ്ത സംശയകരമായ സാഹചര്യത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും, കൂടുതൽ വ്യക്തതയ്ക്കായി വിദഗ്ധ പരിശോധനയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാവൂ എന്ന് കർശനമായി നിർദ്ദേശിച്ചു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുതിയ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി കെ.
മുരളീധരൻ മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് വയറിളക്കം ഉണ്ടായ സ്കൂളിലെ കുഴൽക്കിണറിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

