സംസ്ഥാന സർക്കാരിന്റെ നടപടിയെത്തുടർന്ന് സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.
അശോക്, എൻ. പ്രശാന്ത് എന്നിവരെ തിരിച്ചെടുക്കാൻ തീരുമാനമായി.
ഇരുവരെയും സർവീസിൽ തിരിച്ചെടുത്തുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞദിവസമാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
ഭരണകൂടത്തെ പരസ്യമായി വിമർശിച്ചുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഡോ. ബി.
അശോകിനെ സസ്പെൻഡ് ചെയ്തത്. സമാനമായ രീതിയിൽ, കഴിഞ്ഞ രണ്ടുവർഷമായി എൻ.
പ്രശാന്ത് സസ്പെൻഷനിലായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ ഭാഗമായി സിവിൽ സർവീസ് ബോർഡ് യോഗം നാളെ ചേരാനിരിക്കെയാണ് സർക്കാർ തീരുമാനം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

