പ്രമുഖ ചലച്ചിത്രതാരവും കോൺഗ്രസ് പ്രവർത്തകനുമായ സലിം കുമാർ അന്തരിച്ചതോടെ വലിയൊരു സൗഹൃദത്തിനാണ് വിട നൽകേണ്ടി വന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രിയ സുഹൃത്തിനെ അനുസ്മരിച്ചത്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവിസ്മരണീയമായൊരു ഓർമ്മയും കെ.സി. വേണുഗോപാൽ പങ്കുവെച്ചു.
സ്കൂൾ കാലഘട്ടത്തിൽ ഒരാൾക്ക് കഴുത്തിൽ മാലയിടാനുണ്ടെന്ന് പറഞ്ഞ് തന്നെ അച്ഛൻ ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയ കാര്യം സലിം കുമാർ പലപ്പോഴും ഓർക്കാറുണ്ടായിരുന്നു. മാലയിട്ട
ശേഷം കവിളിൽ തലോടിയ കൈകൾ സാക്ഷാൽ കെ. കരുണാകരന്റേതായിരുന്നു എന്ന് പിൽക്കാലത്ത് തിരിച്ചറിഞ്ഞ നിമിഷം മുതൽ താൻ അടിമുടി ഒരു കോൺഗ്രസുകാരനായി മാറിയെന്ന് സലിം കുമാർ പറയാറുണ്ടായിരുന്നുവെന്ന് വേണുഗോപാൽ കുറിച്ചു.
കോൺഗ്രസ് ആശയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായ തിരിച്ചടികളെയൊന്നും നഷ്ടങ്ങളായി കാണാത്ത ധൈര്യശാലിയായിരുന്നു സലിം കുമാർ.
ലീഡറുടെ ഓർമ്മകൾ നെഞ്ചിലേറ്റിയ അദ്ദേഹം ഒരു മികച്ച കലാകാരൻ എന്നതിലുപരി തനിക്ക് ഹൃദയബന്ധമുള്ള വ്യക്തികൂടിയായിരുന്നു. കുടുംബവിശേഷങ്ങളും സിനിമാ കാര്യങ്ങളും രാഷ്ട്രീയവും ഒരുപോലെ ചർച്ച ചെയ്തിരുന്ന ആ സൗഹൃദം വളരെ വലുതായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വേളകളിൽ പാർട്ടിക്കായി സജീവമായി പ്രചാരണ രംഗത്തിറങ്ങാൻ അദ്ദേഹം കാണിച്ച ആവേശം എടുത്തു പറയേണ്ടതാണ്. സലിം കുമാറിന്റെ മകൻ ചന്തുവുമായുള്ള സൗഹൃദവും തുടരുമെന്നും, അദ്ദേഹത്തിന്റെ തമാശകൾ പോലെ ആ ഓർമ്മകൾക്കും അവസാനമില്ലെന്നും കെ.സി.
വേണുഗോപാൽ തന്റെ കുറിപ്പിൽ അനുസ്മരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

