ദില്ലി: മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടി.
രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയിൽ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയാരെന്നതിൽ തൻ്റെ നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടില്ല.
കെസി വേണുഗോപാലിനെ ദില്ലിയിൽ നിന്ന് തിരിച്ചയക്കണോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. നിരീക്ഷകരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും രാഹുലിൻ്റെ തീരുമാനം.
മുഖ്യമന്ത്രി തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്നാണ് നടക്കുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു.
മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേൾക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

