തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനം. കണക്ക് നോക്കി പോകുന്ന പതിവ് ശൈലി പറ്റില്ലെന്നും അണികളുടെ വികാരം മനസിലാക്കണമെന്നും അംഗങ്ങൾ.
പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി വിശദമായ പരിശോധന നടത്തുമെന്ന് എംഎ ബേബി അറിയിച്ചു. പാർട്ടി അടിത്തറ നഷ്ടമായ അവസ്ഥയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നു.
അണികളുടെ വികാരം മനസിലാക്കാൻ പോലും നേതൃത്വത്തിന് കഴിയുന്നില്ല. കണക്ക് നോക്കി പോകുന്ന പതിവ് ശൈലി പറ്റില്ലെന്ന് അംഗങ്ങൾ തുറന്നടിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി വിശദമായ പരിശോധന നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. താഴേ തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും എം എ ബേബി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആരാകണം എന്നതിലും സിപിഎമ്മിൽ തീരുമാനം ആയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

