വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്സിക്ക് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം ആവേശക്കടലാക്കിയ മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മലപ്പുറം പരാജയപ്പെടുത്തിയത്.
ടൂർണമെന്റിൽ മലപ്പുറത്തിന്റെ മൂന്നാം വിജയമാണിത്. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച മലപ്പുറത്തിനായി എൽഫോർസി ഒരു ഗോളും നദീം ഹാദ്സിച്ച് രണ്ട് ഗോളുകളും നേടി തിളങ്ങി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ അവസരം ലഭിച്ചത് മലപ്പുറത്തിനായിരുന്നു. മധ്യനിരയിൽ നിന്ന് ലഭിച്ച കൃത്യമായ ത്രൂബോൾ സ്വീകരിച്ച് മുന്നേറിയ നദീം നടത്തിയ മുന്നേറ്റങ്ങൾ കൊച്ചിൻ പ്രതിരോധ നിരയെ കടുത്ത സമ്മർദ്ദത്തിലാക്കി.
ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയൻ്റ് ശേഖരിച്ച മലപ്പുറം എഫ്സി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. തോൽവി വഴങ്ങിയെങ്കിലും 13 പോയന്റുമായി ഫോഴ്സ കൊച്ചി എഫ്സി പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

