എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി പൂർണ്ണമായി പിൻവലിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ). ഈ തീരുമാനത്തോടെ പ്രായഭേദമന്യേ ആർക്കും രാജ്യത്ത് നിയമപഠനം നടത്തുവാൻ സാധിക്കുന്ന സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
പ്രായം സംബന്ധിച്ച മാനദണ്ഡങ്ങൾ ഒഴിവാക്കുന്നതായി അധികൃതർ വ്യക്തമാക്കിയതോടെ, ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിന്നിരുന്ന നിയമപോരാട്ടങ്ങൾക്കും തീരുമാനമായി. 2016-ൽ ബിസിഐ പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരെ ഋഷഭ് ദുഗ്ഗൽ നൽകിയ ഹർജിയാണ് ഇതിലൂടെ തീർപ്പാക്കപ്പെട്ടത്.
നേരത്തെ നടപ്പിലാക്കിയിരുന്ന നിയമപ്രകാരം അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി കോഴ്സുകളിലേക്ക് പൊതുവിഭാഗത്തിൽ പെട്ടവർക്ക് 20 വയസ്സും, പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വിഭാഗക്കാർക്ക് 22 വയസ്സുമായിരുന്നു ഉയർന്ന പ്രായപരിധി നിശ്ചയിച്ചിരുന്നത്. കൂടാതെ, മൂന്നു വർഷത്തെ എൽഎൽബി കോഴ്സിന് 45 വയസ്സായിരുന്നു പരമാവധി പ്രായപരിധിയായി കണക്കാക്കിയിരുന്നത്.
എന്നാൽ 2017 മാർച്ചിൽ ഈ നിബന്ധനകൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് നിർണ്ണായകമായ നടപടിയുമായി ബിസിഐ ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

