നാല് സർവകലാശാലാ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ (CUEA) നേതൃത്വത്തിൽ കുസാറ്റിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം 30-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് അഭിവാദ്യമർപ്പിച്ച് നടന്ന സമ്മേളനത്തിൽ കെ.ജെ.
ഷൈൻ പ്രസംഗിച്ചു. കുഫോസ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് രാജു കുര്യൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമരം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സി.ആർ. ബിന്ദു, ജിനു സേവ്യർ എന്നിവർ ഉപവാസ സമരം ആരംഭിച്ചു.
മുൻ സെക്രട്ടറി ആർ. അനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ സി.എസ്.
സോണിയ, പി.ടി. പ്രഭാകരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

