ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിലും വിവിധയിടങ്ങളിലും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും നടന്നു. കോഴിക്കോട് നഗരത്തിൽ പാലക്കാട് റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ കുത്തിയിരുന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
നഗരത്തിന് പുറമെ ബാലുശേരിയിലും താമരശ്ശേരിയിലും യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. താമരശ്ശേരിയിലും ബാലുശേരിയിലും റോഡ് തടസ്സപ്പെടുത്തിക്കൊണ്ട് പ്രവർത്തകർ ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചു.
ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി വ്യക്തമാക്കി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

