ഡൽഹിയിൽ എട്ട് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിട്ടയച്ചു.
അദ്ദേഹത്തോടൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് നേതാക്കളെയും മോചിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും സമരം തുടരുമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽ കാണണമെന്ന ആവശ്യം ഉന്നയിച്ചാണ് കമ്മീഷൻ ആസ്ഥാനത്തിന് സമീപമുള്ള ആകാശവാണി ഭവനുള്ളിൽ നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവിടെയെത്തി പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും എംപിമാരെയും ഡൽഹി പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളും അൻപതോളം എംപിമാരും അടക്കം ആകെ 250 പേരാണ് അറസ്റ്റിലായത്. ഇതിൽ പ്രിയങ്ക ഗാന്ധിയെ കൊണ്ടുപോയ വാഹനം ഉൾപ്പെടെയുള്ള നടപടികൾക്ക് പിന്നാലെയാണ് രാത്രിയോടെ മുഴുവൻ പേരെയും വിട്ടയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

