കർണാടകയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയെ അനധികൃതമായി മോചിപ്പിക്കാൻ കൂട്ടുനിന്ന ജയിൽ ഡിഐജി അറസ്റ്റിൽ.
സോമശേഖർ ആണ് അറസ്റ്റിലായത്. സുപ്രീം കോടതി ഉത്തരവ് വ്യാജമായി തയാറാക്കിയ ജയിൽ ഉദ്യോഗസ്ഥൻ കഴിഞ്ഞമാസം പിടിയിലായതോടെയാണു ഡിഐജിയുടെ പങ്കും പുറത്തുവന്നത്.
പ്രതി ശങ്കറിന്റെ ഭാര്യയെ പീഡിപ്പിച്ച ശേഷമാണു സോമശേഖർ ഈ ക്രമക്കേടിനു കൂട്ടുനിന്നതെന്നു വ്യക്തമായിട്ടുണ്ട്. ഇയാളുടെ അറിവോടെ ജയിൽ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് എസ്.ശ്രീകാന്ത് ആണ് സുപ്രീം കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് തയാറാക്കിയത്.
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ 2004 മുതൽ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ശങ്കറിനെ, വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2018ലാണു മോചിപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

