പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്.
സ്ഥാനാർത്ഥികളെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും പാർട്ടിക്കാർ വോട്ട് മാറി ചെയ്യാമോ എന്നാണ് അദ്ദേഹം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചത്. സ്ഥാനാർത്ഥി ആരായാലും പാർട്ടി പ്രവർത്തകർ സി.പി.എമ്മിന് തന്നെ വോട്ട് ചെയ്യണം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഏത് സാഹചര്യത്തിലാണെങ്കിലും പാർട്ടിക്കെതിരെ നിൽക്കുന്നത് തെറ്റാണെന്ന് അണികൾ തിരിച്ചറിയണമെന്നും പരാതികൾ പാർട്ടിക്കുള്ളിൽ മാത്രം ഉന്നയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ പാർട്ടി നിലവിൽ ആന്തരിക ചികിത്സയിലാണെന്നും ആവശ്യമാണെങ്കിൽ കടുത്ത തിരുത്തലുകൾ (ചവിട്ടിപ്പിഴിയൽ) വേണ്ടിവരുമെന്നും എം.എ.
ബേബി കൂട്ടിച്ചേർത്തു. അതേസമയം, പാർട്ടിയിലെ നേതൃമാറ്റ ചർച്ചകൾ അദ്ദേഹം തള്ളി.
കേരളത്തിലെ സി.പി.എമ്മിൽ ആവശ്യമായ തിരുത്തലുകൾ ഉണ്ടാകുമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയെന്ന പിണറായി വിജയന്റെ നിലപാടിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു.
അത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ പാർട്ടി നിലപാടുകൾ കാരണമായോ എന്ന് പരിശോധിക്കുമെന്നും ദില്ലിയിൽ നടത്തിയ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കൊപ്പം നിന്ന് വിഷയങ്ങൾ മനസ്സിലാക്കാൻ പാർട്ടി തയ്യാറെടുക്കുമെന്നും ഇതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കുന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന സമീപനമാണ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയാക്കുന്ന ചില പ്രവണതകൾ പാർട്ടിയിലും കടന്നുകൂടിയിട്ടുണ്ടെന്നും തിരുത്തലുകൾ എന്നത് ഒരു തുടർച്ചയായ നടപടിയായിരിക്കുമെന്നും എം.എ.
ബേബി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

