പാലാ ∙ പ്രളയക്കെടുതിയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനയും മരുന്നുവിതരണവും പുരോഗമിക്കുന്നു. ദുരിതബാധിതർക്ക് ഏറെ ആശ്വാസകരമാകുന്ന രീതിയിലാണ് വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ ദിവസങ്ങളിലായി നടന്നുവരുന്ന ഈ ക്യാമ്പുകൾക്ക് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. കെലീറ്റ ജോർജ്, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാർ എന്നിവർ നേതൃത്വം നൽകുന്നുണ്ട്.
ക്യാമ്പുകളിൽ കഴിയുന്നവർക്കായി രക്തസമ്മർദം, ഷുഗർ തുടങ്ങിയ നിർണായക പരിശോധനകളും നടത്തിവരുന്നുണ്ട്. ഇതിനോടൊപ്പം എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണവും ഊർജിതമാക്കിയിട്ടുണ്ട്.
പ്രളയത്തിൽ വീട്ടുപകരണങ്ങൾക്കൊപ്പം മരുന്നുകളും നഷ്ടപ്പെട്ടവർക്ക് അത്യാവശ്യമായ മരുന്നുകൾ പൂർണ്ണമായും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

