മലയാള സിനിമയിലേക്ക് പുതിയൊരു പ്രതീക്ഷയുമായി എത്തുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടു. പുതുമുഖ ബാലതാരം ആദി കേശവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം, സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പ്രമേയങ്ങളെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.
ഒരു സ്കൂൾ വിദ്യാർത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയും അവന്റെ അനുഭവങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ട്രെയിലർ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കി സംവിധാനം നിർവഹിച്ചിരിക്കുന്നത് അജിത് പൂജപ്പുരയാണ്.
മികച്ചൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷിയാരാ ഫാത്തിമ, സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോക്ടർ രജിത്കുമാർ, ദീപക്, ട്വിങ്കിൾ, സനൽ, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ് സി ബി, രാജീവ് ശങ്കർ, ഷാജഹാൻ പൊന്മുടി, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ, മൻജിത്, സതീഷ്, സുധീരൻ, ഹാഷിം, ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ, ജേക്കബ് സാം, ജിൻസി ചിന്നപ്പൻ, ശ്വാത വിനോദ്, കാർത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാർ, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അബിൻ, റീന പട്ടം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറിയക് ആലഞ്ചേരി (ആലഞ്ചേരി സിനിമാസ്) ആണ്. സനന്ദ് സതീശൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്, ഡി ശിവപ്രസാദ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു. അനൂപ് രാജ് എഡിറ്റിംഗും, രാജീവ് കുടപ്പനക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ – ജയൻ മാസ്സ്, മേക്കപ്പ് – അനിൽ നേമം, വസ്ത്രാലങ്കാരം – ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷാജൻ കല്ലായി, പശ്ചാത്തല സംഗീതം – എമിൽ മുഹമ്മദ്, ക്യാമറ അസിസ്റ്റന്റ് – ആദിത്യ എ, ഡിസൈൻ – മനു ഡാവിഞ്ചി, ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്. പി.ആർ.ഒ – എ.എസ്.
ദിനേശ്, മനു ശിവൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

