പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് ആശ്വാസമേകി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മാതൃകാപരമായ ഇടപെടൽ. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) കോട്ടയം ഡിവിഷനൽ ഓഫിസിലെ ജീവനക്കാർ രംഗത്തെത്തി.
പള്ളം ബുക്കാന ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപിലേക്കാവശ്യമായ വിവിധ അവശ്യവസ്തുക്കളാണ് ജീവനക്കാരുടെ നേതൃത്വത്തിൽ എത്തിച്ചുനൽകിയത്. ക്യാംപിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസകരമാകുന്ന രീതിയിലുള്ള അടിയന്തര സഹായ വിതരണ പ്രവർത്തനങ്ങൾക്ക് എഫ്സിഐ ഡിവിഷനൽ മാനേജർ എം.എൽ.മീന നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

