തളിപ്പറമ്പ് പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. പരിയാരം കോരൻപീടിക സ്വദേശി പി.ടി.പി.
ജാബിറിന്റെ മകൻ നജ്വാൻ അഹമ്മദിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
ബന്ധുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു നജ്വാൻ അഹമ്മദ്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി എല്ലാവരും തോട്ടിലേക്ക് ഇറങ്ങിയ സമയത്താണ് കരയിലുണ്ടായിരുന്ന നജ്വാനെ കാണാതായത്.
സംഭവം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രാത്രി വൈകി വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ തോട്ടിലെ ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

