പത്തനംതിട്ട കൂടലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ മക്കളോട് പൊലീസ് മോശമായി പെരുമാറിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഉണ്ടായ സംഭവവികാസങ്ങളില്‍ അതീവ ദുഃഖിതരായ കുട്ടികള്‍ തങ്ങള്‍ ഇനി പഠിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞതായി രക്ഷിതാക്കള്‍ വെളിപ്പെടുത്തി.
തങ്ങള്‍ നേരിട്ടത് കടുത്ത അവഗണനയാണെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി. സംഭവദിവസത്തെക്കുറിച്ച് മാതാവ് വിവരിക്കുന്നത് ഇങ്ങനെ: “ശനിയാഴ്ച ദിവസം പെയ്ത മഴ മുഴുവന്‍ ഞങ്ങള്‍ നനഞ്ഞു.
ഞങ്ങടെ കുഞ്ഞുങ്ങളെ അതിനകത്ത് കേറ്റിയിട്ട് ഇവര്‍ എന്ത് ചെയ്യുമെന്ന് അറിയില്ലായിരുന്നു. ഉപദ്രവിക്കുന്നുണ്ടോ എന്ന്…” ഇത്തരം നടപടികള്‍ കുട്ടികളുടെ മാനസിക നിലയെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ അധികൃതര്‍ക്ക് മുന്നില്‍ പരാതി ഉന്നയിച്ചിരിക്കുകയാണ്.
വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബത്തിന്റെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

