ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ മേഖലയിൽ കാട്ടാനയുടെ അക്രമം റിപ്പോർട്ട് ചെയ്തു. സിങ്കുകണ്ടം സ്വദേശിയായ മുരുകന്റെ ഉടമസ്ഥതയിലുള്ള വീടാണ് കാട്ടാന തകർത്തത്.
ആക്രമണത്തിന് പിന്നിൽ ചക്കക്കൊമ്പൻ ആണെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഇല്ലാതിരുന്നത് വലിയൊരു ആശ്വാസമായി.
വീടിന്റെ മുൻഭാഗവും കതകുകളും പൂർണ്ണമായും തകർന്ന നിലയിലാണ്. സിങ്കുകണ്ടം പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ, വീടിന്റെ ഉടമയായ മുരുകൻ നേരത്തെ തന്നെ താമസം മാറിയിരുന്നു.
നിലവിൽ ഇദ്ദേഹം സൂര്യനെല്ലിയിലാണ് താമസിക്കുന്നത്. കാട്ടാന ആക്രമിച്ച ഈ കെട്ടിടത്തിൽ നിലവിൽ കാർഷിക ഉപകരണങ്ങളാണ് സൂക്ഷിച്ചിരുന്നത്.
ഈ പ്രദേശത്തിന് സമീപത്തുവെച്ചാണ് രണ്ടാഴ്ച മുൻപ് മാരി എന്ന സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരണപ്പെട്ടത്. മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം തുടരുന്നത് നാട്ടുകാരിൽ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

