താമരശ്ശേരി ചുരത്തിലെ 6-ാം വളവിൽ ഇന്നലെ പുലർച്ചെയുണ്ടായ കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വയനാട്ടിലേക്ക് ടൈൽസ് കയറ്റി പോവുകയായിരുന്ന വാഹനമാണ് പുലർച്ചെ 4 മണിയോടെ സാങ്കേതിക തകരാറിനെ തുടർന്ന് നടുറോഡിൽ കുടുങ്ങിയത്.
തുടക്കത്തിൽ ചെറിയ വാഹനങ്ങൾക്ക് ഒരു വശത്തുകൂടി കടന്നുപോകാൻ സാധിച്ചിരുന്നെങ്കിലും, പിന്നീട് ഗതാഗത നിയമങ്ങൾ ലംഘിച്ച് മറ്റ് വാഹനങ്ങൾ കൂടി എത്തിയതോടെ സ്ഥിതി സങ്കീർണ്ണമായി. റോഡിന്റെ വശങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സംവിധാനങ്ങൾ ഒരുക്കിയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ ശ്രമിച്ചത്.
രാവിലെ 8 മണിയോടെ മെക്കാനിക് എത്തി തകരാർ പരിഹരിച്ച് കണ്ടെയ്നർ നീക്കം ചെയ്തെങ്കിലും, ഇരുവശത്തുമായി കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക് മാറാൻ ഏറെ സമയമെടുത്തു.
ഇതുവഴി യാത്ര ചെയ്യുകയായിരുന്ന മന്ത്രി ടി.സിദ്ദീഖും ഗതാഗതക്കുരുക്കിൽ കുടുങ്ങിയിരുന്നു. സംഭവം അറിഞ്ഞയുടൻ താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
താമരശ്ശേരി എസ്ഐ ബോബി മാത്യു, അടിവാരം എയ്ഡ് പോസ്റ്റ് എസ്ഐ സൂരജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

