ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്.
തിലക് വര്‍മയാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത സൂര്യകുമാര്‍ യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കിയാണ് സെലക്ഷൻ കമ്മിറ്റിയുടെ പുതിയ നീക്കം.
നിലവിൽ ടീമിൽ പോലും സൂര്യകുമാർ യാദവിന് ഇടം ലഭിച്ചിട്ടില്ല. ഈ പര്യടനത്തിൽ ടീമിൽ രണ്ട് പുതിയ മുഖങ്ങളാണുള്ളത്.
കൗമാരതാരം വൈഭവ് സൂര്യവന്‍ഷിയും പ്രിന്‍സ് യാദവും ടീമിൽ ഇടംപിടിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തന്റെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ഇത്തവണ ടീമിലേക്ക് പരിഗണിച്ചില്ല. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഏകദിന ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, ഏഷ്യന്‍ ഗെയിംസിനുള്ള ടീമിൽ ജസ്പ്രിത് ബുമ്ര കളിക്കും. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിൽ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ഏകദേശം രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രേയസ് അയ്യർ ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജു സാംസണിന്റെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും ചീഫ് സെലക്റ്റർ അജിത് അഗാര്‍ക്കറുടെ പിന്തുണ ലഭിച്ചിരുന്നില്ല.
ശ്രേയസിന്റെ ഐപിഎൽ റെക്കോർഡുകളാണ് അദ്ദേഹത്തെ നായകസ്ഥാനത്തേക്ക് ഉയർത്തിയതെന്ന് അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി. “അര്‍ഹതയ്ക്കുള്ള അംഗീകാരമാണിത്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, വൈഭവ് സൂര്യവംശി സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തതും സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയ്, ജസ്പ്രിത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

