സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തി യുഡിഎഫ് നേതൃത്വത്തിനെതിരെ ഹൈക്കമാൻഡിന് നേരിട്ട് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി. ഡൽഹിയിലെ ഇന്ദിരാഭവനിലെത്തിയാണ് അദ്ദേഹം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ടത്.
മുന്നണിയിൽ സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോഴും മറ്റ് ഘടകങ്ങളുമായി കൂടിയാലോചനകൾ നടക്കുന്നില്ലെന്ന കടുത്ത അതൃപ്തിയാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയാണ് ഈ പരാതിയെന്നാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് ശേഷം പരാതി ഉന്നയിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “യെസ്” എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. ഇന്ദിരാഭവനിൽ വെച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഇതിനുപുറമെ, നാളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും അദ്ദേഹം കാണുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ദിരാഭവനിൽ എത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

