നിലവിലെ സംഘർഷങ്ങൾക്ക് സൈനിക മാർഗ്ഗത്തിലൂടെ പരിഹാരം കാണാൻ സാധിക്കില്ലെന്നും ചർച്ചകൾ മാത്രമാണ് ഏക പോംവഴിയെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതിനുള്ള പ്രതികരണം മുൻകാലങ്ങളെ അപേക്ഷിച്ച് ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും മുൻനിർത്തി കൂടുതൽ ശക്തിയോടെ ഇറാൻ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീതിയും ന്യായവും അടിസ്ഥാനമാക്കിയുള്ള ചർച്ചകൾക്ക് മാത്രമേ നിലവിലുള്ള സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ സാധിക്കൂ എന്നും അബാസ് അരഗ്ചി കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാർ വഴി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ നിർണായക പ്രതികരണം പുറത്തുവന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

