തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന് കത്തയച്ചു. സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് വഴങ്ങുന്നുവെന്നാണ് കത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
വന്ദേമാതരം ആലാപന വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരും സംഘപരിവാര്‍ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. വന്ദേമാതരം നിര്‍ബന്ധപൂര്‍വ്വം ആലപിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാരും സമാനമായ നിലപാടാണ് കൈക്കൊള്ളുന്നത്.
ഈ വിഷയത്തില്‍ എഐസിസി അധ്യക്ഷന്‍ അടിയന്തരമായി ഇടപെടണമെന്നാണ് പിണറായി വിജയന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

