പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ തമിഴ് താരം സൂര്യ നായകനായി എത്തിയ പുതിയ ചിത്രം “വിശ്വനാഥ് ആൻഡ് സൺസ്” ബോക്സ് ഓഫീസിൽ വൻ വിജയത്തിലേക്ക്. ആഗോളതലത്തിൽ ചിത്രം ഇതിനോടകം തന്നെ 240 കോടി രൂപ വാരിക്കൂട്ടിയെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു.
കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം, സിതാര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഫോർച്യൂൺ ഫോര് സിനിമാസിന്റെ സഹകരണത്തോടെ ഒരുങ്ങിയ ചിത്രം ശ്രീകര സ്റ്റുഡിയോസ് ആണ് അവതരിപ്പിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ലക്കി ഭാസ്കറിന്’ ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ഈ ചിത്രം താരത്തിന്റെ കരിയറിലെ നാല്പത്തിയാറാം ചിത്രമാണ്.
പ്രണയവും ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും മികച്ച ഗാനങ്ങളും കോർത്തിണക്കി ഒരുക്കിയ പൂർണ്ണമായൊരു ഫാമിലി എന്റർടെയ്നറാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
രവീണ ടണ്ഡന്, രാധിക ശരത്കുമാര്, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജി വി പ്രകാശ് കുമാർ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ: വി. വെങ്കട്ട്, നൃത്തസംവിധാനം: ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ: കെ.
എൻ. വിജയകുമാർ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

