കുന്നമംഗലം ∙ സംസ്ഥാനത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നിർണായക വിഷയങ്ങളിൽ ആധുനിക മാനേജ്മെന്റ് ചിന്തകളും ഗവേഷണങ്ങളും അനുഭവങ്ങളും പ്രയോജനപ്പെടുത്തി നേതൃത്വത്തിന് തന്ത്രപരമായ ആസൂത്രണത്തിന് വേദിയൊരുക്കുന്ന ദ്വിദിന നേതൃസംഗമം ഐഐഎമ്മിൽ തുടങ്ങി. കേരളത്തിന്റെ പുനർ സങ്കൽപം എന്ന പരിശീലന പരിപാടി രാവിലെ മുൻ നിശ്ചയിച്ചതിൽ നിന്നും 20 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്.
വലിയ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമുള്ള ആദ്യ സെഷന് ഐഐഎം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി നേതൃത്വം നൽകി.
തുടർന്ന് ചായസൽക്കാരത്തിനായി മന്ത്രിമാർ പുറത്തിറങ്ങി. അരമണിക്കൂറിനു ശേഷം രണ്ടാം സെഷൻ ആരംഭിക്കുകയുണ്ടായി.
ചായ കുടിക്കുന്ന ഇടവേളയിൽ പുറത്തിറങ്ങിയ മന്ത്രിമാർക്ക് കർശനമായ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. എന്നാൽ, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തയാറായില്ല.
തുടർന്ന് വരാന്തയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അവിടെനിന്നും മാറിനിൽക്കണമെന്നും മന്ത്രിമാരുടെ ചിത്രങ്ങൾ പകർത്താൻ പാടില്ലെന്നും ഡിസിപി പദം സിങ്ന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

