അധ്യാപകദിനം ഇന്ന് സമുചിതമായി ആചരിക്കുന്നു. സമൂഹത്തിന്റെയും വിദ്യാർത്ഥി സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ നൽകുന്ന നിസ്തുലമായ സംഭാവനകളെ സ്മരിക്കുന്ന ദിനമാണിത്.
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും പ്രമുഖ തത്വചിന്തകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണൻന്റെ ജന്മദിനമാണ് രാജ്യത്ത് അധ്യാപകദിനമായി ആചരിക്കുന്നത്.
1962-ൽ ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയായി അദ്ദേഹം ചുമതലയേറ്റ വേളയിലാണ് ഈ പ്രത്യേക ദിനാചരണത്തിന് തുടക്കമാകുന്നത്. ആ സമയത്ത് ഡോ.
എസ് രാധാകൃഷ്ണന്റെ ശിഷ്യഗണങ്ങളിൽ ചിലർ അദ്ദേഹത്തെ നേരിൽ കാണാൻ എത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ 5 ഒരു പ്രത്യേക ദിനമായി ആഘോഷിക്കുന്നതിന് അനുമതി തേടുകയായിരുന്നു അവർ.
എന്നാൽ, തന്റെ ജന്മദിനം സ്വന്തം പേരിൽ ആഘോഷിക്കുന്നതിന് പകരം രാജ്യത്തെ അധ്യാപകരുടെ സേവനങ്ങളെ മുൻനിർത്തി അധ്യാപകദിനമായി ആചരിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

