പദവി ഒഴിഞ്ഞ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നടത്തിയ വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി അതൃപ്തി രേഖപ്പെടുത്തി ധാക്ക. പരിപാടിയെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടും അത് തടയാൻ ഇന്ത്യൻ സർക്കാർ തയ്യാറായില്ലെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ പ്രധാന ആക്ഷേപം.
ബംഗ്ലാദേശിനും അവിടത്തെ ജനങ്ങൾക്കുമെതിരെ ഷേഖ് ഹസീന വിദ്വേഷം വമിക്കുന്ന പ്രസ്താവനകളാണ് നടത്തിയതെന്ന് സർക്കാർ കുറ്റപ്പെടുത്തി. പരമാധികാരം പരസ്പരം മാനിച്ചുകൊണ്ടുള്ള സൗഹൃദപരമായ നയതന്ത്ര ബന്ധമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നത്.
എന്നാൽ ഇത്തരം പരിപാടികൾക്ക് അനുമതി നൽകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ബംഗ്ലാദേശ് ചൂണ്ടിക്കാണിക്കുന്നു. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ‘ഈ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് തിരികെ പോകും’ എന്ന തരത്തിലുള്ള പരാമർശങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

