കോഴിക്കോട് ജില്ലയിലെ കാരന്തൂർ പ്രദേശത്ത് ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവർക്ക് ആശ്വാസമായി മാറി സലീം കാരന്തൂർ. ഈ മഴക്കാലത്ത് ഏറ്റവും അധികം പ്രതിസന്ധി നേരിട്ട
പൂനൂർപ്പുഴയുടെ കരയിലാണ് സലീമിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഗ്രാമം മുഴുവൻ വെള്ളത്തിനടിയിലായതോടെ, സ്വന്തം തോണി തുഴഞ്ഞ് വീടുകളിൽ കുടുങ്ങിക്കിടന്നവരെ അദ്ദേഹം സുരക്ഷിതമായി കരയിലെത്തിച്ചു.
കാരന്തൂർ പുഴയുടെ മറുകരയിലെ ഏട്ടക്കുണ്ട്, പാറക്കടവ്, തൈക്കണ്ടി കടവ്, ഇടക്കുനി താഴം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി വീടുകളിൽ കുടുങ്ങിയവരെയാണ് സലീം രക്ഷപ്പെടുത്തിയത്. റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ, വിവിധ ആവശ്യങ്ങൾക്കായി കാരന്തൂർ അങ്ങാടിയുമായി ബന്ധപ്പെടുന്നതിനുള്ള ഏക ആശ്രയമായി ഇദ്ദേഹത്തിന്റെ തോണി മാറി.
കാരന്തൂരിലെ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന നിരവധി പേരുടെ വാട്സാപ് സ്റ്റേറ്റസുകളിൽ ഇന്നലെ സലീം തോണി തുഴഞ്ഞുപോകുന്ന ചിത്രമായിരുന്നു ഇടംപിടിച്ചത്. ‘2018ലെ വെള്ളപ്പൊക്കത്തിനു ശേഷമാണു ഞാൻ തോണി വാങ്ങിയത്.
ഞങ്ങൾക്കു മാത്രമല്ലല്ലോ, എല്ലാവർക്കും സഹായമാവുമല്ലോ എന്നു കരുതി’ – കാരന്തൂർ കരെതൊടികയിൽ സലീം വ്യക്തമാക്കി. മുൻകാല വോളീബോൾ താരവും കരാട്ടെ പരിശീലകനുമാണ് സലീം.
ഇദ്ദേഹം ഉൾപ്പെടുന്ന ഡോൾഫിൻ ക്ലബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ യുവാക്കളും വിവിധ സന്നദ്ധ സംഘടനകളും സജീവമായ രക്ഷാപ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കമുങ്ങിൻതോട്ടം ലേലത്തിൽ പിടിച്ച് അടയ്ക്ക കച്ചവടം നടത്തുന്നതാണ് സലീമിന്റെ ഉപജീവന മാർഗ്ഗം.
2018ലെ മഹാപ്രളയത്തിൽ സലീമിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മുഴുവൻ അടയ്ക്കയും വെള്ളത്തിൽ ഒഴുകിപ്പോയിരുന്നു. അന്നത്തെ ദുരന്തത്തിൽ വീട്ടിലുള്ളവരെ സുരക്ഷിതമായി അക്കരെ എത്തിക്കാൻ തോണി കൊണ്ടുവരേണ്ടി വന്നിരുന്നു.
ഈ അനുഭവമാണ് സ്വന്തമായി ഒരു തോണി വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

