രാജ്യത്തെ യുവാക്കളും വിദ്യാർത്ഥികളും മാധ്യമങ്ങൾക്ക് മുന്നിൽ ധൈര്യത്തോടെ നിലയുറപ്പിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അതിനുള്ള ആർജ്ജവമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ജെൻസി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയ വ്യക്തിയാണ് അമിത് ഷാ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്റിൽ വരാനുള്ള മര്യാദ പോലും അമിത് ഷാ കാണിക്കുന്നില്ലെന്നും, അതിനുള്ള ധൈര്യമില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഭരണഘടനയ്ക്കും നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടിയാണ് ഈ യുവ സമരക്കാർ പോരാട്ടം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

