ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തോടുള്ള ആദരസൂചകമായി തപാൽ വകുപ്പ് തയ്യാറാക്കിയ പ്രീമിയം സ്പെഷൽ കവറിന്റെയും പെർമനന്റ് പിക്ടോറിയൽ ക്യാൻസലേഷന്റെയും (പിപിസി) ഔദ്യോഗിക പ്രകാശനം തലസ്ഥാനത്ത് നടക്കും. ഇതിന് പുറമെ കേരളത്തിന്റെ സംസ്ഥാന മൃഗം, സംസ്ഥാന പക്ഷി എന്നിവ ഉൾപ്പെടുത്തിയുള്ള പ്രത്യേക ചിത്ര പോസ്റ്റ് കാർഡുകളും ഇതോടൊപ്പം തപാൽ വകുപ്പ് പുറത്തിറക്കുന്നുണ്ട്.
തിരുവനന്തപുരം ഫോർട്ടിലുള്ള പാഞ്ചജന്യം നെല്ലുപുരയിൽ വെച്ചാണ് ചടങ് സംഘടിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11ന് നടക്കുന്ന പ്രകാശന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്പെഷൽ കവറും പോസ്റ്റ് കാർഡുകളും ജനസമക്ഷം സമർപ്പിക്കും.
ചടങ്ങിൽ ജനപ്രതിനിധികളും തപാൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ശശി തരൂർ എംപി, കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ്, മന്ത്രി സി.പി.ജോൺ, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി.രാജേഷ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി സാന്നിധ്യമറിയിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

