മലപ്പുറം: പാണക്കാട്ടുണ്ടായ മണ്ണിടിച്ചിലിനു പിന്നാലെ അനധികൃത ഖനനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിയമവിരുദ്ധ ഖനനം തടയുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.
മൈനിങ് ആൻഡ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടർ, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. ജില്ലയിലെ അനധികൃത ഖനന സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനും, കൈക്കൊണ്ട
നടപടികൾ സംബന്ധിച്ച് മൂന്നു ദിവസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. പാണക്കാട് അപകടത്തിന് തൊട്ടുപിന്നാലെ വ്യവസായ വകുപ്പ് ശക്തമായ ഇടപെടൽ നടത്തിയിരുന്നു.
മലപ്പുറം ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ ക്വാറികളും അടിയന്തരമായി അടപ്പക്കാൻ മന്ത്രി പി.കെ. […] ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതലത്തിൽ നടപടികൾ വേഗത്തിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

