ആൻഡ്രോയിഡ് ഫോണുകളിലെ സ്പോട്ടിഫൈ (Spotify) ആപ്പിന്റെ വേഗത കുറയുന്നതായി വ്യാപക പരാതി. പതിവ് പ്രവർത്തനങ്ങൾ പോലും നിർവഹിക്കാൻ ഏറെ സമയം എടുക്കുന്നതായി നിരവധി ഉപയോക്താക്കളാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. റെഡിറ്റിൽ “Spotify has gradually become unusable.
I mean literally unusable” എന്ന തലക്കെട്ടിൽ ഒരു ഉപയോക്താവ് പങ്കുവെച്ച പോസ്റ്റാണ് ഈ വിഷയത്തിൽ വലിയ ചർച്ചയായത്. ആപ്പിന്റെ ക്യാഷ് (cache) പലതവണ ക്ലിയർ ചെയ്തിട്ടും കടുത്ത ലാഗ് അനുഭവപ്പെടുന്നുണ്ടെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.
ഈ പ്രശ്നം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും നിരവധി പേർ സമാന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പഴക്കം ചെന്ന ഹാർഡ്വെയറുകളോ സ്റ്റോറേജ് കുറവോ ആകാം കാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും, ആധുനിക മോഡലുകൾ ഉപയോഗിക്കുന്നവരിലും ഈ പ്രശ്നം കാണപ്പെടുന്നുണ്ട്.
ഒറിജിനൽ പോസ്റ്റ് ചെയ്ത ഉപയോക്താവ് Samsung Galaxy S21 FE ആണ് ഉപയോഗിക്കുന്നത് എങ്കിലും, കൂടുതൽ കരുത്തുള്ള Galaxy S23 Ultra ഫോൺ ഉപയോഗിക്കുന്നവരും സമാനമായ പ്രയാസങ്ങൾ നേരിടുന്നതായി അറിയിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് പതിപ്പിലാണ് പ്രധാനമായും ഈ തകരാർ കണ്ടെത്തിയിട്ടുള്ളത്.
ഐ.ഒ.എസ് (iOS), വിൻഡോസ് (Windows) പതിപ്പുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും കാർപ്ലേ (CarPlay) പതിപ്പിൽ തടസ്സങ്ങൾ നേരിടുന്നതായി ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നത് താൽക്കാലിക പരിഹാരമായി ചില ഉപയോക്താക്കൾ നിർദ്ദേശിക്കുന്നുണ്ട്. സ്പോട്ടിഫൈ കമ്മ്യൂണിറ്റി ഫോറങ്ങളിലെ മറ്റൊരു പോസ്റ്റിൽ, പ്രശ്നത്തിന്റെ ഗൗരവം കമ്പനി അംഗീകരിച്ചിട്ടുണ്ട്.
ഈ പ്രശ്നം ബാധിച്ച ഉപയോക്താക്കൾ ഔദ്യോഗിക ഫോറത്തിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

