കോഴിക്കോട് ജില്ലയിലെ എകരൂൽ സ്വദേശിയായ യുവാവിനെ പുഴയിൽ കാണാതായി. ഷിജു എന്ന യുവാവിനെയാണ് പൂനൂർ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ കാവുള്ളപറമ്പ് കടവിലായിരുന്നു സംഭവം നടന്നത്. കോൺക്രീറ്റ് തൊഴിലാളിയായ ഷിജു മൂന്ന് സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു.
ഇതിനിടയിലാണ് ഇദ്ദേഹം ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ സമീപവാസികൾ വിവരമറിയുകയും ഉടൻ തന്നെ അധികൃതരെ അറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞയുടൻ നരിക്കുനി അഗ്നിരക്ഷാനിലയത്തിലെ ഓഫീസർ കെ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. അഗ്നിരക്ഷാസേനയോടൊപ്പം നാട്ടുകാരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്ന് പുഴയിൽ തെരച്ചിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

