പ്രമുഖ ബോളിവുഡ് താരം ആമിര്‍ ഖാന് വിവാഹിതനായി. ദീര്‍ഘകാലമായി സുഹൃത്തായിരുന്ന ഗൗരി സ്പ്രാട്ട് ആണ് വധു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. മുംബൈ ബാന്ദ്ര പാലി ഹില്ലിലുള്ള ആമിര്‍ ഖാന്റെ വസതിയില്‍ വെച്ച് നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 150 പേർ മാത്രമാണ് പങ്കെടുത്തത്.
61 വയസ്സുകാരനായ ആമിര്‍ ഖാന്റെ മൂന്നാം വിവാഹമാണിത്. 47 കാരിയായ ഗൗരി സ്പ്രാട്ട് വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.
ആമിര്‍ ഖാന്റെ മക്കളായ ജുനൈദ് ഖാന്, ഇറ ഖാന്, ആസാദ് റാവു ഖാന് എന്നിവരും, ഗൗരിയുടെ മകനായ ക്വിന്‍ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗൗരി സ്പ്രാട്ടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് 2025 മാർച്ച് മാസം തന്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് ആമിര്‍ ഖാന് ആദ്യമായി പരസ്യമായി പ്രതികരിച്ചത്.
25 വർഷങ്ങൾക്ക് മുൻപ് കസിൻ നുസ്രത്ത് ഖാൻ വഴിയാണ് ഗൗരിയെ പരിചയപ്പെട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വിവാഹ തീയതിയും അന്ന് തന്നെ താരം പ്രഖ്യാപിച്ചിരുന്നു.
“വിവാഹത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം സത്യമാണ്. ജൂലൈ 5നാണ് വിവാഹം.
ഗൗരിയെ കണ്ടുമുട്ടാനായതിൽ ഞാൻ വലിയ ഭാഗ്യവാനാണ്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവൾ.
അവൾക്കൊപ്പം ഞാൻ സന്തോഷവാനായിരിക്കും” എന്ന് ആമിർ ഖാൻ അന്ന് വ്യക്തമാക്കിയിരുന്നു. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ മുംബൈയിലാണ് താമസിക്കുന്നത്.
ഫാഷൻ, വെൽനസ് മേഖലകളിൽ പ്രവർത്തിപരിചയമുള്ള ഇവർ ഇപ്പോൾ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ഭാഗമാണ്. 1986-ൽ റീന ദത്തയുമായും, 2005-ൽ സംവിധായിക കിരൺ റാവുവുമായും ആമിർ ഖാൻ നേരത്തെ വിവാഹിതനായിട്ടുണ്ട്.
മുൻ വിവാഹങ്ങളിലെ പങ്കാളികളെക്കുറിച്ച് അദ്ദേഹം നേരത്തെ പറഞ്ഞത് ഇങ്ങനെയായിരുന്നു: “സുദൃഢമായ ബന്ധങ്ങള്‍ക്കുള്ള ഭാഗ്യം ജീവിതത്തില്‍ എനിക്ക് ലഭിച്ചു. റീനയും ഞാനും 16 വര്‍ഷം ഒരുമിച്ച് ചിലവഴിച്ചു.
പിന്നീട് കിരണും ഞാനും 16 വര്‍ഷങ്ങള്‍ ഒരുമിച്ച് കഴിഞ്ഞു. പല രീതിയിലും ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ചുണ്ട്”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

