ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിർണായക നേതൃമാറ്റം. മോശം ഫോമും ടീമിന്റെ തകർച്ചയും പരിഗണിച്ച് ഷാൻ മസൂദിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി.
അദ്ദേഹത്തിന് പകരം സൂപ്പർ താരം ബാബർ അസമിനെ പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ നായകനായി വീണ്ടും നിയമിച്ചു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ പാക് സെലക്ഷൻ കമ്മിറ്റിയാണ് ഈ തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമിന്റെ നില മെച്ചപ്പെടുത്താനും ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാനുമാണ് സെലക്ടർമാർ ഇത്തരമൊരു മാറ്റത്തിന് മുതിർന്നത്. ഷാൻ മസൂദിന്റെ കീഴിൽ കളിച്ച 16 ടെസ്റ്റ് മത്സരങ്ങളിൽ 12 എണ്ണത്തിലും പാകിസ്ഥാൻ തോൽവി നേരിട്ടിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ ആദ്യ 16 മത്സരങ്ങളിൽ 12 എണ്ണത്തിലും പരാജയം ഏറ്റുവാങ്ങുന്ന ആദ്യ ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോർഡും മസൂദിന് സ്വന്തമായി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ 2-0 ത്തിന്റെ വൈറ്റ്വാഷ് മസൂദിന്റെ ക്യാപ്റ്റൻസിക്ക് വലിയ തിരിച്ചടിയായി.
നിലവിൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനമായ ഒൻപതാം സ്ഥാനത്താണ് പാകിസ്ഥാൻ. ടീമിലെ അഴിച്ചുപണിയുടെ ഭാഗമായി മുതിർന്ന താരങ്ങളായ ഷഹീൻ ഷാ അഫ്രീദി, ഹസൻ അലി എന്നിവരെ പുതിയ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി.
ഇതിന് പകരമായി യുവതാരങ്ങളായ അലി ഉസ്മാൻ (ഇടംകൈയൻ സ്പിന്നർ), മുഹമ്മദ് അവൈസ് സഫർ (ബാറ്റർ), ഉബൈദ് ഷാ (ഫാസ്റ്റ് ബൗളർ – നസീം ഷായുടെ സഹോദരൻ), മുഹമ്മദ് ഗാസി ഘോരി (വിക്കറ്റ് കീപ്പർ ബാറ്റർ) എന്നിവർക്ക് അവസരം നൽകി. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടിയ സൗദ് ഷക്കീലിന്റെ പങ്കാളിത്തം ഫിറ്റ്നസ് ടെസ്റ്റ് പാസാകുന്നതിന് വിധേയമായിരിക്കും.
മുന്നിലുള്ള പരമ്പരകൾ
ജൂലൈ 25 മുതൽ ഓഗസ്റ്റ് 6 വരെ വെസ്റ്റ് ഇൻഡീസിലാണ് പാകിസ്ഥാന്റെ അടുത്ത ടെസ്റ്റ് പര്യടനം. രണ്ട് ടെസ്റ്റുകളാണ് ഈ പരമ്പരയിലുള്ളത്.
തുടർന്ന് ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 13 വരെ ഇംഗ്ലണ്ടിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ടീം കളിക്കും. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള 16 അംഗ ടീം
ബാബർ അസം (ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഫസൽ, അലി ഉസ്മാൻ, അസാൻ അവൈസ്, ഇമാം ഉൾ ഹഖ്, ഖുറം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് അവൈസ് സഫർ, മുഹമ്മദ് ഗാസി ഘോരി, സാജിദ് ഖാൻ, സൽമാൻ അലി ആഘ, ഷാൻ മസൂദ്, ഉബൈദ് ഷാ.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള 17 അംഗ ടീം
ബാബർ അസം (ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഫസൽ, അലി ഉസ്മാൻ, അസാൻ അവൈസ്, ഇമാം ഉൾ ഹഖ്, ഖുറം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് അവൈസ് സഫർ, മുഹമ്മദ് ഗാസി ഘോരി, സാജിദ് ഖാൻ, സൽമാൻ അലി ആഘ, സൗദ് ഷക്കീൽ (ഫിറ്റ്നസിന് വിധേയം), ഷാൻ മസൂദ്, ഉബൈദ് ഷാ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

