അടൂർ സ്വദേശിയായ 47 വയസ്സുകാരനെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കുടുംബത്തോടൊപ്പം വിദേശത്തായിരുന്ന കാലത്താണ് സംഭവങ്ങളുടെ തുടക്കം. 2020-ൽ പെൺകുട്ടിയുടെ മാതാവ് രോഗബാധിതയായി മരണപ്പെട്ടിരുന്നു.
മാതാവിന്റെ മരണശേഷം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പെൺകുട്ടിയുടെ മൊഴി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിദേശത്തുവെച്ചാണ് ആദ്യമായി പീഡനത്തിനിരയാകുന്നത്.
തുടർന്ന് നാട്ടിലെത്തിയ ശേഷവും പിതാവ് പീഡനം തുടർന്നു. നാട്ടിലെത്തിയ ശേഷം കൊല്ലം ജില്ലയിലെ ഒരു വിദ്യാലയത്തിലാണ് പെൺകുട്ടി പഠനം തുടർന്നത്.
സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. വിവരം അറിഞ്ഞ ഉടൻ സ്കൂൾ അധികൃതർ ചൈൽഡ്ലൈൻ പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു.
ഇവരുടെ ഇടപെടലിനെത്തുടർന്ന് കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. കേസിന്റെ പ്രാഥമിക നടപടികൾക്ക് ശേഷം കേസ് അടൂർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

