പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളും അതിന്റെ ആഗോള പ്രത്യാഘാതങ്ങളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റിലെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും വിപണിയിലെ ആഘാതങ്ങളും യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
കൂടാതെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇന്ത്യ ആവശ്യമായ അസംസ്കൃത എണ്ണയുടെ 40 ശതമാനവും എൽ.എൻ.ജിയുടെ 60 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതവും ചരക്ക് നീക്കവും തടസ്സപ്പെട്ടതോടെയുണ്ടായ വലിയ വെല്ലുവിളികളും യോഗം വിശകലനം ചെയ്തു. പ്രതിസന്ധികളെ മറികടക്കാനുള്ള നടപടികളും രാജ്യത്തെ ഇന്ധന വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള സുപ്രധാന തന്ത്രങ്ങളും യോഗത്തിൽ രൂപീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

