ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. സംഘടനയ്ക്കുള്ളിലെ ശക്തരായ ഒരു വിഭാഗത്തെ അഥവാ ‘പവർ ഗ്രൂപ്പിനെ’ ലക്ഷ്യം വെച്ചാണ് താൻ പോരാടുന്നതെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കി.
ഒരു സാധാരണ സ്ത്രീ എന്ന നിലയിൽ ഈ ശക്തികേന്ദ്രത്തെ ഒറ്റയ്ക്ക് നേരിടുക ദുഷ്കരമാണെങ്കിലും, തന്റെ ഈ നിയമപോരാട്ടത്തിലൂടെ അവർ തുറന്നുകാട്ടപ്പെടുമെന്ന് ശ്വേത മേനോൻ പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി നിലപാട് വ്യക്തമാക്കിയത്.
സംഘടനയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ചിലർ സാമ്പത്തിക തിരിമറികൾ നടത്തിയതായി താൻ കണ്ടെത്തിയെന്നും, ഇത് ചോദ്യം ചെയ്ത നിമിഷം മുതൽ തന്നെ അപമാനിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും അവർ ആരോപിക്കുന്നു. “അമ്മയുടെ ഫണ്ടിൽ നിന്ന് ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി.
അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട
കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല.” എന്ന് ശ്വേത മേനോൻ വ്യക്തമാക്കി.
എത്രത്തോളം നിശബ്ദയാക്കാൻ ശ്രമിച്ചാലും ഈ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക ക്രമക്കേടുകൾക്കും രാഷ്ട്രീയ സ്വഭാവമുള്ള ആരോപണങ്ങൾക്കും ഇടയാക്കിയ സംഭവങ്ങൾ സംഘടനയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിവാദത്തിൽ അദാനി ഗ്രൂപ്പിന്റെ പേര് കൂടി ഉയർന്നുവന്നതോടെ വിഷയം കൂടുതൽ ഗൗരവകരമായി മാറി. ഉയർന്നു വന്ന ആരോപണങ്ങളിൽ മാധ്യമങ്ങൾക്ക് മുന്നിൽ ഉടൻ തന്നെ കൂടുതൽ വ്യക്തത വരുത്താൻ ശ്വേത മേനോൻ തയ്യാറെടുക്കുകയാണ്.
കൂടാതെ, അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും സൂചനയുണ്ട്.
അതേസമയം, ശ്വേത മേനോൻ സംഘടനയുടെ ഓഫീസിലെത്തിയാൽ പ്രതിഷേധിക്കാനാണ് ഒരു വിഭാഗം നടിമാരുടെ തീരുമാനം. ഇതിനിടയിൽ, നടൻ ടിനി ടോമിന് എതിരായ നടപടികളിൽ നടി അൻസിബ പോലീസിൽ മൊഴി നൽകി.
ടിനി ടോമിനെ വരുംദിവസങ്ങളിൽ തന്നെ മൊഴിയെടുക്കുന്നതിനായി പോലീസ് വിളിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

