സംസ്ഥാനത്ത് ലഹരിമരുന്നുകൾക്കെതിരെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി കൊച്ചിയിൽ വൻ ലഹരിവേട്ട. ബംഗളൂരുവിൽ നിന്നും കാറിൽ രാസലഹരി കടത്തിക്കൊണ്ടുവന്ന രണ്ടുപേരെ നെെടുമ്പാശ്ശേരി പൊലീസ്, റൂറൽ ജില്ലാ ഡാൻസാഫ് സംഘം എന്നിവർ ചേർന്ന് പിടികൂടി.
മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് സ്വദേശിയായ റിസ്വാൻ (23), സൗത്ത് ചെല്ലാനം ചിത്തിര ഡെയ്ലിൽ താമസിക്കുന്ന വിക്ടർ ജോസ് (36) എന്നിവരാണ് പിടിയിലായത്. അത്താണി ഭാഗത്ത് വെച്ച് പ്രതികളെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിനടിയിൽ രഹസ്യമായി നിർമ്മിച്ച അറയിൽ ഒളിപ്പിച്ച നിലയിലാണ് 24 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഇവർ പ്രധാനമായും ലഹരി വിപണനം നടത്തിയിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ലഹരിവേട്ടയ്ക്ക് ചുക്കാൻ പിടിച്ചത്.
ഡാൻസാഫ് സംഘത്തിന് പുറമെ, ഡിവൈഎസ്പിമാരായ ജെ. ഉമേഷ് കുമാർ, എൻ.
ബാബുക്കുട്ടൻ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ അരുൺ ദേവ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മേഖലയിലെ ലഹരി വിപണന ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

