പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാംചരൺ നായകനായ തെലുങ്ക് ചിത്രം പെഡ്ഡി തിയറ്ററുകളിൽ എത്തിയതിന് പിന്നാലെ വിവാദങ്ങളിൽ. നായികയായി വേഷമിട്ട
ജാൻവി കപൂർ അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും കഥാപാത്രത്തെ കേവലം ഉപഭോഗവസ്തുവായും ചിത്രീകരിക്കുന്നുവെന്നതാണ് പ്രധാന ആരോപണം.
സംവിധായകൻ ബുച്ചി ബാബുവിനെതിരെയും ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. ചിത്രത്തിലെ പല രംഗങ്ങളും സ്ത്രീവിരുദ്ധമാണെന്നും, അതിക്രമങ്ങളെ പ്രണയമെന്ന വ്യാജേന ന്യായീകരിക്കാൻ ശ്രമിക്കുന്നുവെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രം വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും യാഥാർത്ഥ്യബോധമില്ലാത്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന വിമർശനവും ഉയർന്നു. നായകൻ നായികയുടെ മുഖ സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ക്യാമറ മാറും അരക്കെട്ടും ഫോക്കസ് ചെയ്യുന്ന രീതിക്കെതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്.
ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വിവിധ അഭിപ്രായങ്ങൾ ഇങ്ങനെ: “peddi the heroine deserved a character. Instead she got a string of vulgar, degrading, objectifying scenes stitched together and called a role.
It ain’t bold.. it ain’t glamorous..
it’s just poor & cringe writing.. a complete embarrassment to every women in the audience..…— Li Keith (@ilikith) June 3, 2026” “സിനിമയിലെ ഏറ്റവും അസഹനീയമായ പോർഷൻസ് ജാൻവി കപൂർ വരുന്ന ഭാഗങ്ങളാണ്.
ക്രിഞ്ച് ഫെസ്റ്റ് ആണ് അവരുടെ രംഗങ്ങൾ. മുഖം കാണിക്കുമ്പോൾ മാക്സിമം ഓവർ ആക്ടിംഗ് ആയതുകൊണ്ടാണോ എന്തോ പടത്തിൽ കൂടുതലും അവരുടെ മാറും, അരക്കെട്ടും, മറ്റ് ശരീരഭാഗങ്ങളിലും ഒക്കെ ഫോക്കസ് ചെയ്യാനാണ് ക്യാമറാമാനോട് സംവിധായകൻ പറഞ്ഞിട്ടുള്ളത്(പിന്നെ ഈ സിനിമ മാത്രമല്ല ഈയിടയായി ഇറങ്ങുന്ന ജാൻവിയുടെ എല്ലാ പടങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്.
ആക്റ്റിങ് പോരാ എന്ന് ആരോ പറഞ്ഞു എന്ന് തോന്നുന്നു, സോ മാക്സിമം ‘നെഞ്ചുവിരിച്ച്’ ഉള്ള ഐ ക്യാൻഡി റോളുകൾ ചെയ്തു തീർക്കുന്നു-കാശ് വാങ്ങുന്നു, അത്രതന്നെ)” “In one scene from #Peddi, #RamCharan compliments #JanhviKapoor.He describes her eyes, scene then cuts to show her breasts. He describes her lips, then cuts to show her waist.To Editor, are you really that clueless that you don’t know what eyes & lips are?#PeddiInCinemas pic.twitter.com/7EptWcb2Wa— Cinephly (@saichndra) June 3, 2026” തെലുങ്ക് സിനിമാ രംഗത്ത് നായികമാരെ ലൈംഗികവൽക്കരിക്കുന്ന പ്രവണതയ്ക്കെതിരെയും ഇത്തരം ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകുന്ന തെറ്റായ സന്ദേശങ്ങളെക്കുറിച്ചും വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

