പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസിക്കുന്ന വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ പിടിയിലായ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ജൂൺ 05, 2026 വൈകുന്നേരം വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ വാടകവീടിന് പുറത്തെത്തിച്ചത്. തെളിവെടുപ്പ് നടപടികൾ
പ്രധാന ഗേറ്റിന് പുറത്തുള്ള റോഡിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.
നിതിൻ രാജ്, മനോജ്, ജീവൻ, ഷാഹിൻ, ശ്രീജിത്ത് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. നാളെ വൈകുന്നേരം നാല് മണി വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഗൂഢാലോചന അന്വേഷണത്തിൽ
ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിവരം അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുക, ഒളിവിൽ കഴിയുന്ന കൂട്ടുപ്രതികളെ തിരിച്ചറിയുക, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ പിടികൂടുക എന്നീ ലക്ഷ്യങ്ങളോടെയാണ് കസ്റ്റഡി അപേക്ഷ നൽകിയത്. കേസിന്റെ നിലവിലെ സാഹചര്യം
ഈ കേസിൽ ഇതുവരെ 46 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇതിൽ 26 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ശേഷിക്കുന്നവരെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഉദ്യോഗസ്ഥരെ പ്രകോപനമില്ലാതെ ആക്രമിക്കുകയും, കൊലപ്പെടുത്താൻ ശ്രമിക്കുകയും, ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികളുടെ പ്രവൃത്തി സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും പ്രോസിക്യൂട്ടർ കല്ലംപള്ളി മനു വാദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

