സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന ഇന്ധനവില വർധനവ് സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ അറിയിച്ചു. സ്ഥിതിഗതികൾ ഇതേപടി തുടരുകയാണെങ്കിൽ ജൂൺ 15 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ധനവിലയിൽ 8 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ സാമ്പത്തിക ബാധ്യത താങ്ങാനാവാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫെഡറേഷൻ ആവശ്യപ്പെടുന്നു.
ഇന്ധനത്തിന് പ്രത്യേക സബ്സിഡി അനുവദിക്കുന്നതിനൊപ്പം റോഡ് നികുതി ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഹംസ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ സ്വകാര്യ ബസ് മേഖലയെക്കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയിലധികവും സ്ത്രീകളാണ്. ഇവർക്ക് സൗജന്യ യാത്ര നടപ്പാക്കുകയാണെങ്കിൽ ബസ് ഉടമകളുടെ വരുമാനം പകുതിയിൽ താഴെയായി കുറയുമെന്നും നിലവിലെ സാഹചര്യത്തിൽ ബസ് സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

