പ്രശാന്ത് മോഹൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം ‘സത്യത്തിൽ സംഭവിച്ചത്’ എന്ന ചിത്രത്തിലെ ഔദ്യോഗിക ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. അന്തരിച്ച പ്രശസ്ത കവി കാവാലം നാരായണ പണിക്കർ രചിച്ച വരികൾക്ക് ബെന്നി ഫെർണാണ്ടസ് സംഗീതം പകർന്നിരിക്കുന്നു.
ശ്രേയ പ്രദീപ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. “പോയ കാല മധുരിമ…” എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രത്തിലെ താരനിര ഇതിനകം ശ്രദ്ധേയമാണ്. ആകാശ് മേനോൻ, ദിൽഷാന, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവൻ റഹ്മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം, പുളിയനം പൗലോസ്, ജി സുരേഷ് കുമാർ, ഭാസ്കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ സുനീഷ് സെബാസ്റ്റ്യൻ (എഡിറ്റിംഗ്), അമ്പിളി കോട്ടയം (പ്രൊഡക്ഷൻ കൺട്രോളർ), കെ കൃഷ്ണൻകുട്ടി (കലാസംവിധാനം), പട്ടണം ഷാ (മേക്കപ്പ്), ധന്യ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം) എന്നിവർ പ്രവർത്തിക്കുന്നു. ശിവൻ മലയാറ്റൂർ ആണ് സ്റ്റിൽസ്.
ആർട്ടോകാർപ്പസ് പരസ്യകല നിർവഹിക്കുന്നു. ലിനു ആന്റണി ചീഫ് അസോസിയേറ്റ് ഡയറക്ടറായും, മധു പോൾ ബിജിഎം വിഭാഗവും കൈകാര്യം ചെയ്യുന്നു.
ടിറ്റോ, അജീഷ് പി തോമസ് എന്നിവരാണ് വിഎഫ്എക്സ് വിഭാഗം. ഇംതിയാസ് അബൂബക്കർ നൃത്ത സംവിധാനവും, അരുൺ രാമവർമ്മ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.
സംഘട്ടന സംവിധായകൻ അഷറഫ് ഗുരുക്കൾ ആണ്. വാർത്താ പ്രചാരണം എ എസ് ദിനേശ് നിർവഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

