നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ, പാർട്ടിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. പാർട്ടി അവലോകന യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച വികാരാധീനമായ പരാമർശങ്ങൾ നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെരുവുകളിൽ സജീവമായി ഇറങ്ങിയെങ്കിലും, സ്വന്തം വീടുകളിലെ വോട്ടുകൾ ഉറപ്പാക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചതായി അദ്ദേഹം വിലയിരുത്തി. “നമ്മൾ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു.
സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയെന്നും ഉദയനിധി പറഞ്ഞു. മക്കളോടും ബന്ധുക്കളോടും നമ്മുടെ നേട്ടങ്ങൾ പറയാൻ മറന്നുപോയി.
നമ്മുടെ വീടുകളിൽ രാഷ്ട്രീയം സംസാരിക്കണം. ഡിഎംകെയുടെ നിലപാടുകളും നേട്ടങ്ങളും മക്കൾ അറിയണം.
സംഭവിച്ച പിഴവുകൾ തിരുത്തണമെന്നും ഉദയനിധി പറഞ്ഞു. യഥാർത്ഥ എതിരാളിയെ നമുക്ക് മനസിലായില്ല.
മറ്റൊരാൾ ആണ് എതിരാളി എന്ന് തെറ്റിദ്ധരിച്ച് പിന്നാലെ പോയി. ജനങ്ങൾ നമുക്കൊപ്പമാണെന്ന് അമിതമായി വിശ്വസിച്ചു.
ആരും ഈ ഫലം പ്രതീക്ഷിച്ചതല്ല. നമുക്ക് തെറ്റുകൾ തിരുത്തിയാൽ തിരിച്ചുവരാമെന്നും യഥാർത്ഥ എതിരാളിയെ തിരിച്ചറിഞ്ഞ് തയാറെടുക്കാമെന്നും ഉദയനിധി പറഞ്ഞു.” പാർട്ടിയുടെ നിലനിൽപ്പിനും മുന്നോട്ടുള്ള പ്രയാണത്തിനും വീടുകൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ബോധവൽക്കരണം അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിലെ പാഠങ്ങൾ ഉൾക്കൊണ്ട്, പിഴവുകൾ തിരുത്തി മുന്നേറാൻ പ്രവർത്തകർ തയ്യാറാകണമെന്നും ഉദയനിധി സ്റ്റാലിൻ ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

