റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കനത്ത പ്രചാരണങ്ങളെയും വ്യക്തിഗത ആക്ഷേപങ്ങളെയും അതിജീവിച്ച് അമേരിക്കൻ തിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കൾക്ക് വിജയം. മിഷിഗണില്‍ നിന്ന് സെനറ്റിലെത്തുന്ന ആദ്യ മുസ്ലിം നേതാവായി അബ്ദുല്‍ എല്‍ സെയ്ദ് ചരിത്രം കുറിച്ചു.
ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് പക്ഷത്തുനിന്നുള്ള അദ്ദേഹത്തിന്റെ വിജയം, ട്രംപും അനുയായികളും നടത്തിയ വിദ്വേഷ-വംശീയ പ്രചാരണങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ജിഹാദിയെന്നും മുസ്ലീം ബ്രദര്‍ഹുഡ് അനുഭാവിയെന്നും വിശേഷിപ്പിച്ച് നടത്തിയ ആക്ഷേപങ്ങളെ വോട്ടർമാർ തള്ളിക്കളഞ്ഞു.
അദ്ദേഹത്തിന്റെ ഭാര്യ സാറായുടെ കുടുംബം മംഗലാപുരത്തിന് സമീപമുള്ള ഭട്കല് സ്വദേശികളാണ്. ജോര്‍ജിയ സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി കെയ്ഷ ലാന്‍സ് ബോട്ടംസ് തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയില്‍ ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ കറുത്തവംശജ എന്ന ചരിത്രനേട്ടവും കെയ്ഷ സ്വന്തമാക്കി. ഗസയിലെ കൂട്ടക്കുരുതിയിൽ ഇരകളായവർക്ക് വൈദ്യസഹായം എത്തിച്ചുനൽകിയ ഇസ്ലാംമത വിശ്വാസിയായ ആദം ഹമാവിയെ ജനപ്രതിനിധി സഭയിലേക്ക് ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുത്തത്.
70 ശതമാനത്തിലേറെ വോട്ടുകളാണ് അദ്ദേഹം നേടിയത്. മലയാളി വേരുകളുള്ള പ്രമീളാ ജയപാല്‍ വാഷിഗ്ടണില്‍ നിന്ന് ജനപ്രതിനിധി സഭയിലേക്ക് ആറാമതും മിന്നും ജയം സ്വന്തമാക്കി.
ഇന്ത്യന്‍ വംശജരില്‍ പ്രമുഖയായ പ്രമീളയുടെ കുടുംബവേരുകൾ പാലക്കാടാണ്. ഇന്ത്യന്‍ വംശജനായ നീരവ് ഷേത്തിനെ പരാജയപ്പെടുത്തിയാണ് ഈ തിളക്കമാര്‍ന്ന വിജയം.
കൂടാതെ, തമിഴ്നാട്ടിലും കര്‍ണാടകയിലും കുടുംബവേരുകളുള്ള സുഹാസ് സുബ്രഹ്മണ്യം വെര്‍ജീനിയയില്‍ നിന്ന് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സാങ്കേതിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.
അതേസമയം, റിപ്പബ്ലിക്കൻ ക്യാമ്പിനും ട്രംപിനും തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടികളും നേരിട്ടു. ട്രംപിന്റെ വിശ്വസ്തനും പാലക്കാട് സ്വദേശികളുടെ മകനുമായ വിവേക് രാമസ്വാമി ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
ട്രംപ് നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും ഫലം കണ്ടില്ല. പണമിറക്കിയും കനത്ത പ്രചാരണങ്ങളും നടത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലക്ഷ്യമിട്ട
പല നീക്കങ്ങളും തിരഞ്ഞെടുപ്പ് ഫലത്തിൽ തകരുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

