പത്തനംതിട്ട ജില്ലയിലെ അടൂർ പൊലീസ് സ്റ്റേഷനിലുണ്ടായ അതിക്രമ സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പൊലീസ് പ്രതിചേർത്തു.
ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഈ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരെയും പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഔദ്യോഗികമായി സ്റ്റേഷനിൽ അതിക്രമിച്ചു കയറിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏത് തരത്തിലുള്ള അന്വേഷണവുമായും പൂർണ്ണമായി സഹകരിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ മുൻപ് വ്യക്തമാക്കിയിരുന്നു.
അടൂർ സ്റ്റേഷനിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് തയ്യാറാക്കിയ സമഗ്രമായ അന്വേഷണ റിപ്പോർട്ട് മേലധികാരിയായ ഡിജിപിക്ക് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കേസിൽ പുതിയ നടപടികൾ ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

