വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ ഭാവി സംബന്ധിച്ച് ശക്തമായ പ്രതികരണവുമായി ഇറാൻ നേതൃത്വം രംഗത്ത്. അമേരിക്കൻ ഹൗസ് ഓഫ് റെപ്രസൻ്ററ്റീവ്സ് (ജനപ്രതിനിധി സഭ), സെനറ്റ്, വിവിധ ഗവർണർ പദവികൾ എന്നിവയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും, ഇത് വാഷിങ്ടണിൻ്റെ ഇറാൻ നയങ്ങളിൽ യാതൊരുവിധ മാറ്റവും വരുത്തില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനെയി വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെടാത്ത അദ്ദേഹം, എക്സ് (സമൂഹമാധ്യമം) വഴിയാണ് നിലപാട് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ ഇറാൻ ജനയോടുള്ള ശത്രുതയും അതിനെ ശക്തമായ ചെറുത്തുനിന്നതും കൃത്യമായി അവലോകനം ചെയ്യണമെന്ന് ഇറാനിലെ ജനത്തോട് മൊജ്തബ ഖമനെയി ആവശ്യപ്പെട്ടു.
ഇത് മുന്നോട്ടുള്ള കാലത്തേക്ക് വഴികാട്ടിയാണ്. ഈ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയുടെ ഇറാൻ നയത്തിൽ യാതൊരു ഇളവും കൊണ്ടുവരില്ല.
എന്നാൽ ഇനിയും അമേരിക്ക ആക്രമിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ യുദ്ധം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുമെന്നും മൊജ്തബ ഖമനെയി മുന്നറിയിപ്പ് നൽകി. The situation in the Persian Gulf, particularly in the Strait of Hormuz, has shattered the myth of the US invincibility.— Ayatollah Mojtaba Khamenei (@MKhamenei_ir) November 4, 2026 പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പർട്ടിക്കും കനത്ത തിരിച്ചടിയുണ്ടാക്കിയാണ് ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം തിരിച്ചുപിടിച്ചത്.
ട്രംപിനോടുള്ള ജനങ്ങളുടെ അതൃപ്തി തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായി മാറി. ഈ സാഹചര്യത്തിൽ യുദ്ധം ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നയങ്ങൾക്കും പദ്ധതികൾക്കും പാർലമെൻ്റിൻ്റെ അംഗീകാരം ലഭിക്കുന്നത് കടുപ്പമേറിയതായി മാറും.
അമേരിക്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് ഇറാൻ യുദ്ധമാണെന്ന ഡെമോക്രാറ്റുകളുടെ ശക്തമായ പ്രചാരണമാണ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്ന് എന്ന് അദ്ദേഹം വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

