വാഷിങ്ടൻ ∙ യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിനിടെ മുൻ നിലപാടുകൾ തിരുത്തി അമേരിക്കൻ പ്രസിഡന്റ്. സെനറ്റിലും വിവിധ സ്റ്റേറ്റുകളിലെ ഗവർണർ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ഇതിനകം പിടിമുറുക്കിക്കഴിഞ്ഞു.
അതേസമയം, ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയെന്നാണു പുറത്തുവരുന്ന ഫലങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായും അംഗീകരിക്കുന്നതായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
‘‘ആ ഫലങ്ങൾ അംഗീകരിക്കാൻ ഞാൻ പൂർണമായും തയാറാണ്’’ – ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകളുമായി ചേർന്നു തങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാജയം സംഭവിച്ചാൽ അടുത്ത രണ്ട് വർഷം വീറ്റോ അധികാരം ഉപയോഗിച്ചു ഭരിക്കുമെന്നു മുൻപ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിൽനിന്നുമുള്ള മാറ്റമാണ് ഫലസൂചനകൾ പുറത്തുവന്നതിനു ശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായത്.
അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് പ്രചാരണയോഗങ്ങളിൽ സജീവമായി പങ്കെടുത്ത ഇടങ്ങളിലെല്ലാം പാർട്ടി പിന്നോട്ടുപോയി എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടെക്സസ്, നോർത്ത് കാരോലൈന, സൗത്ത് കാരോലൈന, ഒഹായോ എന്നിവിടങ്ങളിൽ ഡെമോക്രാറ്റുകൾ വിജയം കണ്ടു.
ഫലസൂചന പുറത്തുവന്ന ആദ്യ മണിക്കൂറുകളിൽ പരിഹാസത്തോടെയായിരുന്നു ട്രംപ് പ്രതികരിച്ചത്. അമേരിക്കയിൽ തനിക്കുള്ള ജനസമ്മിതി കുറഞ്ഞാൽ താൻ ഇസ്രയേലിൽ പോയി അവിടുത്തെ പ്രധാനമന്ത്രിയാകുമെന്നും അവിടെ 99 ശതമാനം പേരും തന്നെ ഇഷ്ടപ്പെടുന്നു എന്നുമാണ് അദ്ദേഹം ആദ്യം പറഞ്ഞത്.
എന്നാൽ ഫലസൂചനകൾ എതിരായതോടെ, ബാലറ്റിൽ തന്റെ പേരുണ്ടായിരുന്നെങ്കിൽ പാർട്ടി വിജയിക്കുമായിരുന്നുവെന്ന് അദ്ദേഹം തിരുത്തിപ്പറഞ്ഞു. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നതായും വരും മാസങ്ങളിൽ ഡെമോക്രാറ്റുകളുമായി ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

