കൊച്ചി: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾ. പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെ തുടർന്നാണ് SFI പ്രവർത്തകർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
സസ്പെൻഷൻ നേരിട്ട 16 പേരിൽ 7 പേർക്ക് ഇന്ന് പരീക്ഷ ആരംഭിക്കും.
ആകെ 10 പേർക്കാണ് ഈ ആഴ്ച പരീക്ഷ നടക്കാനിരിക്കുന്നത്. വിദ്യാർഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് തന്നെയാണ് സർക്കാരിന്റെയും നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

