പ്രേക്ഷകപ്രീതി നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന പുതിയ ചിത്രമായ ‘ധൂമകേതു’വിന്റെ രസകരമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന സ്നീക്ക് പീക്ക് 2 വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ കൗതുകമുണർത്തുന്ന ഒരു സംഭാഷണ രംഗമാണ് ഈ വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
സജിൻ ഗോപുവും നിഖില വിമൽമും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധി മാഡിസൺ ആണ്. വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട
‘നെയ്മർ’ എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ടൈം ട്രാവൽ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ രസകരവും ആകാം്ഷാഭരിതവുമായ ഒട്ടനവധി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങി പ്രമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.
ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ്, എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസ് എന്നിവയുടെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി.
വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്.
പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

